ദോഹ : സംസ്കൃതി ഖത്തർ പ്രമുഖരായ അൻപതോളം കലാകാരന്മാരുടെ പെയിന്റിങ്ങുകൾ ഉൾപ്പെടുത്തിക്കൊണ്ട് ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നു . ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതൽ 10:00 വരെ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ആണ് പ്രദര്‍ശനം നടക്കുന്നത് .
ഇതിനോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടക്കുന്നു .
സംസ്കൃതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി "ആർട്ട് എഗൈൻസ്റ് അഡിക്ഷൻ -സേയ് നോ ടു ഡ്രഗ്സ് " എന്ന മുദ്രാവാക്യത്തിൽ അഞ്ച് മുതൽ എട്ട് വരെയും ഒൻപത് മുതൽ പന്ത്രണ്ട് വരെയും ആയി ജൂനിയർ സീനിയർ എന്ന രണ്ട് വിഭാഗമായിട്ടാണ് മത്സരം നടക്കുന്നത് ,
മെയ് 28 വരെ ഓൺലൈൻ രജിസ്ട്രേഷന് അവസരം ഉണ്ട് .
കുട്ടികൾ തയ്യാറാക്കുന്ന പോസ്റ്ററുകൾ 28 നു അതത് സ്കൂളുകളിൽ നിന്ന് സംസ്കൃതി വോളന്റിയർമാർ നേരിട്ടും 30 നു വൈകിട്ട് 4:00 മണി മുതൽ നജ്മയിലെ സംസ്കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ് .
മത്സര വിജയികൾക്ക് എക്സിബിഷൻ ദിവസം സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും
നൽകുന്നതാണ് . ......
ദോഹ: ഒരു മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിയുമ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി സിറ്റി എക്സ്ചേഞ്ച് എഫ്സി, ഗ്രാൻഡ് മാൾ എഫ്സി എന്നിവർ നേരിട്ട് സെമി ഫൈനലിൽ ബർത്ത് കരസ്ഥമാക്കി. ഫാൻ ഫോർ എഫ്സി, ഫ്രണ്ട്സ് ഓഫ് തൃശ്ശൂർ, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്സി, ഖത്തർ തമിഴ് സംഘം എന്നിവരാണ് പ്ലേയ് ഓഫ് കളിക്കാനായി യോഗ്യത നേടിയ ടീമുകൾ.
വ്യാഴം വെള്ളി ദിവസങ്ങളിലായി നടന്ന നിർണായക മത്സരങ്ങളിൽ ഫാൻ ഫോർ എവർ എഫ്സി, ഗ്രാൻഡ് മാൾ എഫ്സി, സിറ്റി എക്സ്ചേഞ്ച് എന്നിവർ വിജയം വരിച്ചപ്പോൾ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തർ തമിഴ് സംഘത്തിന് മുന്നിൽ സമനില വഴങ്ങേണ്ടി വന്നു. ......
ദോഹ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം സഫാരി സൈനുൽ ആബിദീന്‍ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.
നാലരപ്പതിറ്റാണ്ടായി കെഎംസിസി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവർത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
ദോഹ: ഉപഭോക്താക്കളുടെ പ്രിയപ്പെട്ട മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് അബുഹമൂറില്‍ ആരംഭിക്കുന്നു. മെയ് 19ന് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം. ്അബു ഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് പെട്രോള്‍ സ്റ്റേഷനില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രാന്റ് ഓപ്പണിംഗ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്ററും അതിൻ്റെ മെഡിക്കൽ വിഭാഗമായ ഐ.എം.ബി. ഖത്തർ ചാപ്റ്ററും സംയുക്തമായി വെള്ളി(മെയ് 16, 2025, ) ലഖ്താ ഹാളിൽ വെച്ച് സൗജന്യ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ......